സ്വവര്‍ഗലൈംഗികത: തരൂരിന്‍െറ ബില്‍ ലോക്സഭ തള്ളി

ന്യൂഡല്‍ഹി: സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കാനുള്ള സ്വകാര്യ ബില്ലുമായി ശശി തരൂര്‍. വെള്ളിയാഴ്ച ലോക്സഭയില്‍ വെക്കാനൊരുങ്ങിയ ബില്ലിന് പക്ഷേ, അവതരണാനുമതി ലഭിച്ചില്ല. എം.പിമാര്‍ സ്വന്തംനിലക്ക് മുന്നോട്ടുവെക്കുന്ന നിയമസഭാദേദഗതിക്കും സഭയുടെ അവതരണാനുമതി വേണം. അവതരിപ്പിച്ചശേഷം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷപിന്തുണയോടെ പാസാക്കുമ്പോള്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരൂ. ബില്ലിന്‍െറ അവതരണവേളയില്‍തന്നെ തള്ളപ്പെടുന്നത് സഭയില്‍ അപൂര്‍വമാണ്. സഭയില്‍ ഹാജരുണ്ടായിരുന്ന 96 പേരില്‍ 71 പേര്‍ അവതരണത്തെ എതിര്‍ത്തപ്പോള്‍ 24 പേര്‍ പിന്തുണച്ചു. ഒരാള്‍ വിട്ടുനിന്നു. സ്വവര്‍ഗലൈംഗികത കുറ്റകരമായി കാണുന്ന ഐ.പി.സി 377ാം വകുപ്പ് എടുത്തുകളയുന്നതായിരുന്നു തരൂരിന്‍െറ സ്വകാര്യ ബില്‍. കടുത്ത അസഹിഷ്ണുതയില്‍ അദ്ഭുതം തോന്നുന്നുവെന്നും  സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കാനുള്ള ശ്രമം തുടരുമെന്നും തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. നേരത്തേ ഡല്‍ഹി ഹൈകോടതി 377ാം വകുപ്പ് റദ്ദാക്കി സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.