ന്യുഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗത്തിനിരയായി മരിച്ച ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍. കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ ഡല്‍ഹി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഡല്‍ഹി കുട്ടബലാത്സംഗത്തില്‍ ഏറ്റവും ക്രൂരമായി പെരുമാറിയ പ്രതിക്ക് പ്രായത്തിന്‍റെ ഇളവ് നല്‍കി ജയില്‍മോചനം നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇയാള്‍ നാളെ ജയില്‍മോചിതനാകാനിരിക്കെയാണ് ജ്യോതിയുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. -
പ്രതിയെ വിട്ടയക്കാനുള്ള െെഹകോടതി ഉത്തരവിനോട് രൂക്ഷമായി പ്രതികരിച്ച് മാതാപിതാക്കള്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. വിധിയിലൂടെ ഡല്‍ഹി ഹൈകോടതി തങ്ങളെ കൈവിട്ടെന്നും പ്രതിഷേധങ്ങളെ വകവെക്കാതെ കുറ്റവാളിയെ മോചിപ്പിക്കാനുള്ള കോടതി ഉത്തരവ് തങ്ങളെ പെരുവഴിയില്‍ തള്ളുന്നതിന് തുല്യമാണന്നും മാതാവ് ആഷ ദേവി പ്രതികരിച്ചിരുന്നു.
കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ വിധിയിൽ നിരാശരാണ്. എല്ലാ പരിശ്രമങ്ങളും വെറുതെയായി. തങ്ങൾക്കു നൽകിയ വാക്കുകൾ പാലിക്കപ്പെട്ടില്ലെന്ന് പിതാവ് ബദരീനാഥും പറഞ്ഞു. കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും മാതാപിതാക്കള്‍ അറിയിച്ചു. പ്രതിയെ വിട്ടയക്കുന്നതിനെതിരെ നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.