ഇറാന്‍ ബോട്ട് പിടിയിലായ സംഭവം: ഉള്‍ക്കടലില്‍ വീണ്ടും തിരച്ചില്‍ നടത്തിയേക്കും

വിഴിഞ്ഞം: സംശയകരമായ സാഹചര്യത്തില്‍ ആറുമാസം മുമ്പ് ഇറാന്‍ ബോട്ട് പിടിയിലായ സംഭവത്തില്‍ ഉള്‍ക്കടലില്‍ വീണ്ടും തിരച്ചില്‍ നടത്തിയേക്കും. പിടിയിലായ 12 അംഗ സംഘത്തിലെ നാലുപേരുടെ നുണപരിശോധന പൂര്‍ത്തിയായി. മയക്കുമരുന്ന് കടത്ത് സംഘമാണെന്നാണ് സംശയമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അധികൃതര്‍ വെളിപ്പെടുത്തി. 
തീരരക്ഷാസേന ബോട്ട് പിടികൂടുമ്പോള്‍ കടലിലേക്ക് എന്തോ വസ്തു മുറിച്ചുവിട്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ സംഘം ബോട്ട് പിടികൂടിയ ആലപ്പുഴ ഭാഗത്തെ കടല്‍ത്തട്ടില്‍ വീണ്ടും തിരച്ചില്‍ നടത്താനാലോചിക്കുന്നത്. നേരത്തേ ഈ ഭാഗത്ത് റോബോട്ടുകളെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനായില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്കിലും വ്യക്തതക്ക് ഈഭാഗത്ത് വീണ്ടും പരിശോധന നടത്തുന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഇതുസംബന്ധിച്ച അന്വേഷണത്തിന് ബോട്ടില്‍നിന്ന് വലയുടെ കഷണം നേരത്തേ ശേഖരിച്ചിരുന്നു. 
12 പേരില്‍ മുഖ്യമായി സംശയിക്കുന്ന നാലുപേരുടെ നുണപരിശോധന പൂര്‍ത്തിയായെന്ന് അന്വേഷണസംഘം പറഞ്ഞു. കൊച്ചി എന്‍.ഐ.എ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികള്‍. വിഴിഞ്ഞം ഹാര്‍ബര്‍ ബേസിനില്‍ മാസങ്ങളായി തുടരുന്ന ബോട്ട് വെള്ളം നിറഞ്ഞ് ഒരുവശം ചരിഞ്ഞ സ്ഥിതിയിലാണ്. ബോട്ടിനുള്ളിലെ വെള്ളം നീക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇവിടെനിന്ന് കൊല്ലത്തേക്ക് ബോട്ട് മാറ്റുമെന്ന് എന്‍.ഐ.എ സംഘം അന്വേഷണത്തിന്‍െറ ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ബോട്ട് മാറ്റണമെന്ന് തീരദേശ പൊലീസും ആവശ്യപ്പെട്ടിരുന്നു. തിരയിളക്കത്തില്‍ നങ്കൂരമിളകി ബോട്ട് പുറംകടലിലേക്ക് നിരവധി തവണ ഒഴുകിയിരുന്നു. എന്നാല്‍, കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ബോട്ടിന് കേടുപാടുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് ബോട്ട് ഇവിടത്തെന്നെ സൂക്ഷിക്കാനാണ് ആലോചിക്കുന്നതെന്നും എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. എന്‍.ഐ.എ എസ.്പി രാഹുലിനു കീഴില്‍ ഡിവൈ.എസ്.പി അബ്ദുല്‍ ഖാദറിന്‍െറ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
റോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ നാലിന് ആലപ്പുഴ തീരക്കടലില്‍നിന്നാണ് ‘ബറൂക്കി’ എന്ന ഇറാന്‍ ബോട്ട് തീരരക്ഷാസേന പിടികൂടിയത്. ആദ്യം വിഴിഞ്ഞം ലോക്കല്‍ പൊലീസും തുടര്‍ന്ന് ഫോര്‍ട്ട് അസി.കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. രാജ്യാന്തര വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രനിര്‍ദേശാനുസരണം എന്‍.ഐ.എ കേസ് അന്വേഷണം ഏറ്റെടുത്തത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.