പള്ളിക്ക്​ വേണ്ടിയുള്ള ആവശ്യം ഉപേക്ഷിക്കണം; വിവാദ പ്രസ്​താവന നടത്തിയ മന്ത്രി പുറത്ത്​

ലക്നോ: പള്ളികൾക്കുവേണ്ടിയുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്നത് മുസ്ലിംകൾ നിർത്തണമെന്ന പ്രസ്താവന നടത്തിയ ഉത്തർപ്രദേശ് മന്ത്രിയെ പുറത്താക്കി. അയോധ്യ, മഥുര, കാശി എന്നിവിടങ്ങളിൽ പള്ളി വേണമെന്ന ആവശ്യം മുസ്ലിംകൾ ഉപേക്ഷിക്കണമെന്നായിരുന്നു മന്ത്രി ഒാംപാൽ നെഹ്റയുടെ പ്രസ്താവന. മന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്തിറക്കിയത്.

അയോധ്യയിലല്ലെങ്കിൽ വേറെ എവിടെയാണ് രാമക്ഷേത്രം നിർമിക്കുക? അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനും മഥുരയിൽ കൃഷ്ണക്ഷേത്രം നിർമിക്കുന്നതിനും മുസ്ലിംകൾ സഹായിക്കണം’ – ഒാംപാൽ നെഹ്റ പറഞ്ഞു.

ബിജ്േനാറിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനായി വി എച്ച് പിയുടെ നേതൃത്വത്തിൽ കല്ലുകൾ ഇറക്കിയത് സൂചിപ്പിച്ച് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. രാമക്ഷേത്രത്തിനായി മുസ്ലിംകൾ സന്നദ്ധ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.