മുംബൈ: കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമകാര്യ മന്ത്രിയുമായ രാം ജത്മലാനി രംഗത്ത്.
ധനകാര്യമന്ത്രിയെന്ന നിലയില്‍ ജെയ്റ്റ്ലി തികഞ്ഞ പരാജയമാണെന്നും മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നില്‍വെച്ച വാഗ്ദാനങ്ങളൊന്നും അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിഞ്ഞില്ളെന്നും ജത്മലാനി കുറ്റപ്പെടുത്തി.
മൊത്തത്തില്‍ ജെയ്റ്റ്ലിയുടെ പ്രകടനം നിരാശജനകമെന്നാണ് ജത്മലാനി വിലയിരുത്തിയത്. വിദേശരാജ്യങ്ങളിലെ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലത്തെിക്കുമെന്ന വാഗ്ദാനം എന്തായെന്ന് ജത്മലാനി ചോദിച്ചു.
ദാരിദ്ര്യരേഖക്കു താഴെയുള്ള ഓരോ കുടുംബങ്ങള്‍ക്കുമായി 15 ലക്ഷം രൂപ മാറ്റിവെക്കുമെന്ന ജെയ്റ്റ്ലിയുടെ വാഗ്ദാനവും പാഴായി.
ഇപ്പോള്‍ ജെയ്റ്റ്ലിക്കെതിരെ ഉയര്‍ന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ കാര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.