അഖ് ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചത് ആട്ടിറച്ചി തന്നെയെന്ന് പരിശോധനാഫലം

ന്യൂഡല്‍ഹി: പശുവിറച്ചി സൂക്ഷിച്ചെന്ന പേരില്‍ വര്‍ഗീയവാദികള്‍ അടിച്ചുകൊന്ന ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് വീണ്ടും സ്ഥിരീകരണം. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ വെറ്ററിനറി വിഭാഗം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തേ നടത്തിയ മാംസ സാമ്പ്ള്‍ പരിശോധനകളില്‍ ഇക്കാര്യം വ്യക്തമായിരുന്നെങ്കിലും പശുവിറച്ചിയാണ് സൂക്ഷിച്ചിരുന്നത് എന്ന പ്രചാരണവും ഗോഹത്യ നടത്തിയെന്ന ആരോപണവും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പലരും ഉന്നയിച്ചിരുന്നു. പശുവിറച്ചി സൂക്ഷിച്ചിരിക്കുന്നുവെന്ന് ക്ഷേത്രത്തിന്‍െറ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നതു കേട്ട് സെപ്റ്റംബര്‍ 29ന് രാത്രി ജനങ്ങള്‍ കല്ലും വടികളുമായത്തെി അഖ്ലാഖിനെ അടിച്ചുകൊല്ലുകയായിരുന്നു.  മകന്‍ ഡാനിഷിനെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്തു. കേസില്‍ പ്രദേശത്തെ ബി.ജെ.പി നേതാവിന്‍െറ പ്രായപൂര്‍ത്തിയാവാത്ത മകന്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റിലാണ്.

അക്രമം നടന്ന ഗ്രാമത്തില്‍ ജീവിക്കാന്‍ ഭയമുള്ള അഖ്ലാഖിന്‍െറ കുടുംബം ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിചെയ്യുന്ന മൂത്തമകന്‍ സര്‍താജിനൊപ്പമാണ് താമസം. വ്യോമസേനാ മേധാവി കുടുംബത്തിന് പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.