ന്യൂഡല്‍ഹി: ആനന്ദബസാര്‍ പത്രിക ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രം. കൊല്‍ക്കത്തയില്‍നിന്ന് പുറത്തിറങ്ങുന്ന ഈ ബംഗാളി പത്രത്തിന് 11.79 ലക്ഷം കോപ്പികളാണുള്ളത്. രണ്ടാം സ്ഥാനം ഹിന്ദുസ്ഥാന്‍ ടൈംസിനാണ്. വിവിധ എഡിഷനുകളിലായി ഏറ്റവുമധികം കോപ്പികളുള്ളത് ടൈംസ് ഓഫ് ഇന്ത്യക്കാണ്. 33 എഡിഷനുള്ള ടൈംസിന് 46.3 ലക്ഷം കോപ്പികളുണ്ട്. രണ്ടാം സ്ഥാനം ദൈനിക് ഭാസ്കറിനാണ്. 34 എഡിഷനുകളുള്ള ഈ ഹിന്ദി പത്രത്തിന് 37 ലക്ഷത്തോളം കോപ്പികളുണ്ട്. സണ്‍ഡേ ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും പ്രചാരമുള്ള ആനുകാലികം- 8.85 ലക്ഷം. രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഫോര്‍ ഇന്ത്യ (ആര്‍.എന്‍.ഐ) പുറത്തിറക്കിയ പ്രസ് ഇന്‍ ഇന്ത്യ 2014-15 റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. അച്ചടിമേഖല പോയവര്‍ഷം 5.80 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.