അമൃത്സര്‍: മരണശേഷം വ്യക്തിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന സാങ്കേതികവിദ്യയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. ജില്ലകളിലെ ജനന -മരണ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സെര്‍വറുമായി ബന്ധിപ്പിച്ചാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്നതോടെ വോട്ടര്‍ പട്ടികയില്‍ നിന്ന് അയാളുടെ പേര് ഇല്ലാതാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇ-ഡിസ്ട്രിക് പദ്ധതിയില്‍ പഞ്ചാബില്‍ ആരംഭിക്കുന്ന പുതിയ സംവിധാനം വഴി വ്യാജ വോട്ടര്‍മാരെ കണ്ടത്തൊനാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസിം സൈദി പറഞ്ഞു.
പഞ്ചാബിലെ പദ്ധതി വിജയിച്ചാല്‍ രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിനുമുമ്പ് വോട്ടര്‍മാരുടെ മേല്‍വിലാസത്തില്‍ നോട്ടീസ് അയച്ച് ഉറപ്പുവരുത്താന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. ഈ മേല്‍വിലാസത്തില്‍ നിന്ന് മറുപടി ലഭിച്ചില്ളെങ്കില്‍ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയതായി കാണിച്ച് പൊതുസ്ഥലങ്ങളിലും പഞ്ചായത്ത് കാര്യാലയങ്ങളിലും നോട്ടിസ് പതിക്കും. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ തിരുത്താനുള്ള അവസരവും ലഭിക്കും. തെറ്റുകള്‍ ഒഴിവാക്കി ശരിയായ വിവരങ്ങളടങ്ങിയ വോട്ടര്‍ പട്ടിക ഉറപ്പു നല്‍കാന്‍ പൊതുജനത്തിന്‍െറയും രാഷ്ട്രിയ പാര്‍ട്ടികളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പോളിങ്ങ് ബൂത്തിന്‍െറ ദൂരപരിധി വോട്ടര്‍മാരുടെ വീടിന്‍െറ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാക്കാനും പദ്ധതിയുണ്ടെന്ന് സൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.