കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ തന്‍റെ ഇതുവരെയുള്ള നിലപാട് മയപ്പെടുത്തി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്‍ക്കത്ത പ്ളീനത്തിന്‍റെ തീരുമാനം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളില്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ബംഗാളില്‍ ഏകാധിപത്യ സര്‍ക്കാര്‍ ആണ് ഉള്ളത്. അതിനെ പുറന്തള്ളാന്‍ ഏതു പിന്തുണയും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കോണ്‍ഗ്രസ് ബി.ജെ.പി ഇതര സഖ്യത്തെക്കുറിച്ച് നേരത്തെ ഉള്ള നിലപാടില്‍ നിന്ന് വ്യത്യസ്തമല്ളേ ഇതെന്ന ചോദ്യത്തിന് ഈ നിലപാടില്‍ പാര്‍ട്ടി കഴിഞ്ഞ വിശാഖപട്ടണം കോണ്‍ഗ്രസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും സാഹചര്യം നോക്കി ചില നീക്കുപോക്കുകള്‍ ആവാമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, കോണ്‍ഗ്രസുമായുള്ള സഖ്യത്തിനെതിരെ കേരളത്തില്‍ നിന്നുള്ള കെ.എന്‍ ബാലഗോപാലന്‍ എം.പി പ്രതികരിച്ചു. പ്ളീനത്തിലെ പൊതുചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ഇത്. ഒത്തുപോവാന്‍ കഴിയാത്ത നിലപാടുകളാണ് പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എമ്മില്‍ കൂടുതല്‍ വനിതകള്‍ക്ക് നേതൃത്വവും അംഗത്വവും നല്‍കാനാണ് പ്ളീനത്തിലെ മറ്റൊരു സുപ്രധാന തീരുമാനം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വനിതാ അംഗത്വം 25 ശതമാനം ആയി വര്‍ധിപ്പിക്കും. പാര്‍ട്ടിയുടെ മുഴു സമയ പ്രവര്‍ത്തകര്‍ക്ക് വിരമിക്കല്‍ തീരുമാനം കൊണ്ട് വരും. പാര്‍ട്ടി വര്‍ക്കര്‍മാരുശട വേതനം വര്‍ധിപ്പിക്കുമെന്നും കാരാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.