ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് സമത്വം ( നെറ്റ് ന്യൂട്രാലിറ്റി )നിലനിര്‍ത്തുന്നതിന് വേണ്ടി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യക്ക് (ട്രായ് ) പ്രതികരണം അയക്കാനുള്ള അവസാന തിയതി ജനുവരി ഏഴിലേക്ക് നീട്ടി. ഇന്‍്റര്‍നെറ്റ് നിഷ്പക്ഷത അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഇതുവരെ ട്രായിക്ക് 16.5 ലക്ഷം പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫ്രീ ബേസിക്സ് എന്ന പേരില്‍ വിവിധ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വ്യത്യസ്ത നിരക്ക് ഈടാക്കാന്‍ ഫെയ്സ്ബുക്കിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തിനെതിരെയാണ് നെറ്റ് ആക്ടിവിസ്റ്റുകളും ഫെയ്സ്ബുക്ക് ഉപയോക്താക്കളും ട്രായിക്ക് പരാതി അയക്കുന്നത്.
ഇന്‍്റര്‍നെറ്റ് വഴിയുള്ള സംഭാഷണങ്ങള്‍ക്ക് എയര്‍ടെല്‍ വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് നെറ്റ് ന്യൂട്രാലിറ്റി രാജ്യവ്യാപക ചര്‍ച്ചക്ക് വിധേയമായത്. ഈ തീരുമാനം പിന്നീട് എയര്‍ടെല്‍ പിന്‍വലിച്ചു. ഇതിനു പിറകെയാണ് ഫെയ്സ്ബുക്കിന്‍െറ പുതിയ നീക്കം. നൂറു കോടി ജനങ്ങള്‍ക്ക് ഇന്‍്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക്ക എന്ന ലക്ഷ്യത്തോടെയുള്ള ഫ്രീ ബേസിക്സ് പദ്ധതിയോട് സഹകരിക്കുക എന്നാണ് ഫെയ്സ്ബുക്ക് പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഫ്രീ ബേസിക്സില്‍ ഏതാനും വെബ്സൈറ്റുകള്‍ മാത്രമേ സൗജന്യമായി ലഭിക്കൂ. മറ്റു വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വേറെ പണം നല്‍കേണ്ടിവരും. ഫെയ്സ്ബുക്ക് നീക്കത്തിന് അനുകൂലമായി എട്ടു ലക്ഷം പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. അത്രതന്നെ പേര്‍ ഫെയ്സ്ബുക്കിലൂടെ അതിനെ എതിര്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.