ഏഴാം തവണയും ജയലളിത അണ്ണാ ഡി.എം.കെ തലൈവി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ എ.ഐ.എ.ഡി.എം.കെ (അണ്ണാ ഡി.എം.കെ) ജനറൽ സെക്രട്ടറിയായി ഏഴാം തവണയും തെരഞ്ഞെടുത്തു. തിരുവാൺമയൂരിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗമാണ് ജയലളിതയെ വീണ്ടും തെരഞ്ഞെടുത്തത്. 2016 മേയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജയലളിതയുടെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ അധികാരത്തിൽ തുടരുമെന്നാണ് ജനറൽ കൗൺസിൽ വിലയിരുത്തൽ. 1987ൽ പാർട്ടി സ്ഥാപകൻ എം.ജി രാമചന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് ജയലളിത ജനറൽ സെക്രട്ടറി പദത്തിലെത്തുന്നത്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് അണ്ണാ ഡി.എം.കെ ജനറൽ കൗൺസിൽ വിളിച്ചത്. തെരഞ്ഞെടുപ്പിലെ സഖ്യ ചർച്ചകൾ അടക്കമുള്ള വിഷയങ്ങളിൽ 14 പ്രമേയങ്ങൾ കൗൺസിലിന്‍റെ പരിഗണനയിലുണ്ട്. സഖ്യ ചർച്ചകൾക്കായി ജനറൽ കൗൺസിൽ ജയലളിതയെ ചുമതലപ്പെടുത്തി. ജയയുടെ നേതൃത്വത്തിൽ 2016 അണ്ണാ ഡി.എം.കെയുടെ വർഷമായി മാറുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള കേന്ദ്രസഹായം വേഗത്തിലാക്കാനും ജെല്ലിക്കെട്ടിനുള്ള നിരോധം നീക്കാൻ ഒാർഡിനൻസ് കൊണ്ടുവരാനും കേന്ദ്ര സർക്കാറിനോട് ജയലളിത ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.