29 ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ ശ്രീലങ്കയില്‍ പിടിയില്‍

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ 29 പേരെ ശ്രീലങ്കന്‍ സൈന്യം പിടികൂടിയതായി റിപോര്‍ട്ട്. ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്തുവെച്ചാണ് ഇവര്‍ പിടിയില്‍ ആയത്. മൂന്നു ബോട്ടുകളും പടിച്ചെടുത്തിട്ടുണ്ട്. രാമേശ്വരത്തില്‍ നിന്ന് പുറപ്പെട്ട ഒരു സംഘം മീന്‍പിടുത്തക്കാരുടെ വല  കഴിഞ്ഞ 23ാം തിയ്യതി ശ്രീലങ്കന്‍ തീരസേന അനധികൃതമായി വെട്ടി നശിപ്പിച്ചിരുന്നു. സംഘത്തിലെ നാലുപേരെ അവര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇത്തരം അറസ്റ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിരുന്നുവെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.