ഉസാമയെ പോലുള്ളവരെ ഓര്‍ത്ത് സോണിയ കരയും; നഖ് വിയുടെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി: ഉസാമ ബിന്‍ലാദനെ പോലുള്ള തീവ്രവാദികള്‍ക്കുവേണ്ടി എല്ലാ രാത്രികളിലും സോണിയ കരയുമെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയുടെ പ്രസ്താവന വിവാദത്തില്‍. നഖ് വി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തത്തെി. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഒരു റാലിക്കിടെയാണ് നഖ് വി സോണിയക്കെതിരെ വിമര്‍ശമെയ്തത്. 

‘ഉസാമ ബിന്‍ ലാദനെ പോലുള്ള ഒരു തീവ്രവാദി കൊല്ലപ്പെട്ടാല്‍ ആ രാത്രികളില്‍ ഉടനീളം സോണിയാ ഗാന്ധി ഇരുന്ന് കരയും. പിന്നെ അവര്‍ക്ക് ഉറക്കമില്ലാ രാവുകള്‍ ആയിരിക്കും’- എന്നായിരുന്നു നഖ് വിയുടെ വിവാദ പരാമര്‍ശം. എന്നാല്‍, 2008ലെ ബട് ല ഹൗസ് ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടപ്പോള്‍ സോണിയാ ഗാന്ധി രാത്രികളില്‍ കരയുമായിരുന്നു എന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു പിന്നീട് ഇതെകുറിച്ച് നഖ് വിയുടെ പ്രതികരണം. ഏതു സാഹചര്യത്തില്‍ ആണ് അത്തരമൊരു പ്രസ്താവന വന്നത് എന്ന് നിങ്ങള്‍ അറിയണം. എന്നിട്ടും ആ സമയത്ത് തങ്ങള്‍ അതില്‍ നിന്ന് അകലം പാലിക്കുകയാണ് ചെയ്തതെന്നും ഇപ്പോള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും നഖ് വി പ്രതികരിച്ചു. എന്നാല്‍, കോണ്‍ഗ്രസിലെ പരമോന്നത നേതാക്കളെ ആക്രമിക്കുക വഴി ബി.ജെ.പി വിലകുറഞ്ഞ പബ്ളിസിറ്റിയാണ് ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.