മഹാരാഷ്ട്ര മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: കോൺഗ്രസിനും ശിവസേനക്കും മുന്നേറ്റം

മുംബൈ: ബി.ജെ.പിയും ശിവസേനയും വെവ്വേറെ മത്സരിച്ച കല്യാൺ ദോംബിവാലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേനക്ക് മുന്നേറ്റം. ആകെയുള്ള 122 സീറ്റുകളിൽ 52 എണ്ണം ശിവസേന നേടിയപ്പോൾ 42 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും അധികാരത്തിലേറാൻ ശിവസേനക്ക് 10 സീറ്റുകൾ കൂടി വേണം. ഇതിനായി ശിവസേന ബി.ജെ.പിയിതര പാർട്ടികളുടെ പിന്തുണ തേടാനാണ് സാധ്യത.

അതേസമയം ബി.ജെ.പിയും ശിവസേനയും പരസ്പരം മത്സരിച്ച കോൽഹാപൂർ മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസും എൻ.സി.പിയും മുന്നേറ്റമുണ്ടാക്കി. ഇവിടെ എൻ.സി.പിയുമായി ചേർന്ന് കോൺഗ്രസ് അധികാരത്തേലേറാനാണ് സാധ്യത. ഇവിടെ ആകെയുള്ള 81 സീറ്റുകളിൽ 27 സീറ്റ് നേടി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എൻ.സി.പിക്ക് 15 സീറ്റുകൾ ലഭിച്ചു. ബി.ജെ.പി സഖ്യത്തിന് 32 സീറ്റുകൾ ലഭിച്ചപ്പോൾ ശിവസേനക്ക് നാല് സീറ്റുകളിലാണ് കോൽഹാപൂരിൽ വിജയിക്കാനായത്. 42 സീറ്റുകളാണ് കോൽഹാപൂരിൽ അധികാരത്തിലെത്താൻ ആവശ്യം. മറ്റുള്ളവരിൽ നിന്ന് മൂന്ന് സ്ഥാനാർഥികളുടെ കൂടി പിന്തുണ കോൺഗ്രസിന് ലഭിക്കുമെന്നാണ് അറിയുന്നത്. അതേസമയം കോൽഹാപൂരിലെ മേയർ സ്ഥാനം തങ്ങൾക്കാണെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് രണ്ട് മുനിസിപ്പൽ കോർപറേഷനിലും തെരഞ്ഞെടുപ്പ് നടന്നത്.

ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ സേനയുടെയും ബി.ജെ.പിയുടെയും അഭിമാന പോരാട്ടമായിരുന്നു മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.