ടി.എസ്. താക്കൂര്‍ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ടി.എസ്. താക്കൂര്‍ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. ഡിസംബര്‍ രണ്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ജസ്റ്റിസ് താക്കൂറിനെ പിന്‍ഗാമിയായി ശിപാര്‍ശ ചെയ്തു. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ ശിപാര്‍ശ ചെയ്യുന്നതാണ് കീഴ്വഴക്കം. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നിയമനം നടക്കും. സുപ്രീംകോടതിയുടെ 43ാമത് ചീഫ് ജസ്റ്റിസാവും താക്കൂര്‍.

സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ടി.എസ്. താക്കൂര്‍. 2017 ജനുവരി മൂന്ന് വരെ പദവിയില്‍ തുടരാം.
 പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ടി.എസ്. താക്കൂര്‍ 2009ലാണ് സുപ്രീംകോടതി ജഡ്ജിയായത്. 1972ല്‍ ജമ്മു-കശ്മീര്‍ ഹൈകോടതിയില്‍ അഭിഭാഷകനായി പ്രാക്ടിസ് തുടങ്ങിയ അദ്ദേഹം ജമ്മു-കശ്മീര്‍, കര്‍ണാടക, ഡല്‍ഹി ഹൈകോടതികളിലും ന്യായാധിപനായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.