പാട്ന: രാജ്യം ഉറ്റുനോക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്‍െറ വിജയ സാധ്യതയില്‍ എന്‍.ഡി.എക്കും മഹാസഖ്യത്തിനും ഒരുപോലെ മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മുഖ്യമന്ത്രി നിതീഷ്കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസും കൈകോര്‍ത്തുള്ള മഹാസഖ്യം ഭരണം നില നിര്‍ത്തുമെന്നാണ് ടൈംസ് നൗ- സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയെ നേരിയ ഭൂരിപക്ഷത്തിന് മഹാസഖ്യം മറികടക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറുമെന്നും ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു
243 അംഗ ബിഹാര്‍ നിയമസഭയില്‍ മഹാസഖ്യം 122 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം. 42 ശതമാനം വോട്ടുകള്‍ മഹാസഖ്യം നേടും. എന്‍.ഡി.എക്ക് 111 സീറ്റുകള്‍ ലഭിക്കും. 41 ശതമാനം വോട്ടുകളാണ് എന്‍.ഡി.എക്ക് ലഭിക്കുക. 10 സീറ്റില്‍ സ്വതന്ത്രര്‍ വിജയിക്കുമെന്നും ടൈംസ് നൗ- സി വോട്ടര്‍ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാളും 12 ശതമാനം അധികം സീറ്റുകള്‍ മഹാസഖ്യത്തിന് ലഭിക്കുമെന്ന് ഫലം വ്യക്തമാക്കുന്നു.
അതേ സമയം, എന്‍.ഡി.എ മുന്നണി 113-127 സീറ്റുകള്‍ കരസ്ഥമാക്കി വിജയം നേടുമെന്നാണ് ഇന്ത്യ ടുഡേ- സിസറോ പോസ്റ്റ് പോള്‍ സര്‍വേ പറയുന്നത്. മഹാസഖ്യത്തിന് 111-123 സീറ്റുകളാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് ബീഹാറിലെ ഫലം പുറത്ത് വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.