ബംഗളൂരു: ടിപ്പു സുല്‍ത്താന്‍െറ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്ത്. നവംബര്‍ 10ന് ബംഗളൂരുവിലെ വിധാന്‍സൗധയില്‍ ടിപ്പു ജയന്തി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക. എന്നാല്‍, ആഘോഷം തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമായി വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തത്തെി. ആദ്യമായാണ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്.
ഹിറ്റ്ലറുടെ ജന്മദിനം കൊണ്ടാടുന്നതിന് സമാനമാണ് ടിപ്പു ജന്മദിനം ആഘോഷിക്കുന്നതെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ എം. ചിദാനന്ദമൂര്‍ത്തി പറഞ്ഞു. ആഘോഷവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കുടക് ഹക്കു സംരക്ഷണ സമിതി 10ന് കുടകില്‍ ബന്ദ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ടിപ്പുവിന്‍െറ ജന്മദിനം ആഘോഷിക്കുമെന്നും സര്‍ക്കാറിന്‍െറ തീരുമാനമാണെന്നും ഐ.ടി മന്ത്രി ആര്‍. റോഷന്‍ ബെയ്ഗ് അറിയിച്ചു. മൂര്‍ത്തിയുടെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാട്, ബംഗളൂരു സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമായ ബി. ഷൈക്ക് അലി, എഴുത്തുകാരന്‍ ബരഗൂര്‍ രാമചന്ദ്രപ്പ, കന്നട ചാലുവാലി വറ്റാല്‍ പ്രകാശ് നേതാവ് വറ്റാല്‍ നാഗരാജ്, ചരിത്രകാരന്മാരായ തലകഡു ചിക്കരംഗെ ഗൗഡ, എന്‍.വി. നരസിംഹയ്യ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ പരിപാടിയായി ടിപ്പു ജയന്തി നടത്താന്‍ അനുവദിക്കില്ളെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാക്കള്‍ പറയുന്നത്. പ്രതിഷേധറാലി നടത്തുമെന്നും സംസ്ഥാനത്തുടനീളം പരിപാടി തടസ്സപ്പെടുത്തുമെന്നും ഭീഷണിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.