ദുഷ്പ്രചാരണത്തിനെതിരെ ജെ.എന്‍.യു വൈസ് ചാന്‍സലറും


ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ദേശവിരുദ്ധരുടെ കൂടാരമാണെന്ന ആര്‍.എസ്.എസ് ആരോപണത്തിനെതിരെ വൈസ് ചാന്‍സലര്‍ എസ്.കെ. സോപോറി. ആര്‍.എസ്.എസിന്‍െറ പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രനിര്‍മാണത്തിന് സംഭാവനയര്‍പ്പിച്ച സ്ഥാപനത്തെയാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്നും വി.സി കുറ്റപ്പെടുത്തി. എം.പിമാര്‍ മുതല്‍ കാബിനറ്റ് സെക്രട്ടറിമാര്‍, അംബാസഡര്‍മാര്‍ വരെയുള്ളവരെ സൃഷ്ടിച്ച ബുദ്ധിജീവികളുടെ കേന്ദ്രമാണ്. ദേശവിരുദ്ധരുടേതല്ല. അധ്യാപകരും ഗവേഷകരും സ്ഥാപനവിരുദ്ധരാകുന്നതില്‍ തെറ്റില്ല. എന്നാല്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രോത്സാഹനവും ജെ.എന്‍.യുവിലില്ളെന്നും സോപോറി പറഞ്ഞു.
ജെ.എന്‍.യു ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നായിരുന്നു ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യത്തിന്‍െറ ആരോപണം. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതും മാവോവാദി അനുകൂല മനോഭാവമുള്ളതുമായ പ്രവര്‍ത്തനങ്ങളാണ് ജെ.എന്‍.യുവില്‍ നടക്കുന്നതെന്നും പാഞ്ചജന്യത്തിലെ ലേഖനങ്ങള്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.