ചെന്നൈ: ശബരിമല യാത്ര, ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങി സീസണ്‍ യാത്രക്കാരുടെ തിരക്ക് മുന്നില്‍കണ്ട് ദക്ഷിണറെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം-ചെന്നൈ സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (06122) ഡിസംബര്‍ രണ്ട്, ഒമ്പത്, 16, 23, 30, ജനുവരി ആറ്,13 തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് രാത്രി ഏഴിന് തിരിച്ച് അടുത്തദിവസം രാവിലെ 11.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം ട്രെയിന്‍ (06123) ഡിസംബര്‍ മൂന്ന്, 10, 17, 31, ജനുവരി ഏഴ് തീയതികളില്‍ ചെന്നൈയില്‍നിന്ന് വൈകീട്ട് 3.15ന് തിരിച്ച് അടുത്ത ദിവസം രാവിലെ 7.45ന് തിരുവനന്തപുരത്തത്തെും.
കേരളത്തില്‍ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള വണ്ടികള്‍ ചെന്നൈ പെരമ്പൂരില്‍ നിര്‍ത്തും.
ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിന്‍ (06124) ഡിസംബര്‍ രണ്ട്, ഏഴ്, ഒമ്പത്, 14, 16, 21, 28, 30, ജനുവരി നാല്, ആറ്, 11 തീയതികളില്‍ ചെന്നൈയില്‍നിന്ന് വൈകീട്ട് 6.20ന് പുറപ്പെട്ട് അടുത്ത ദിവസങ്ങളില്‍ രാവിലെ 11.30ന് കൊല്ലത്തത്തെും.
കൊല്ലത്തുനിന്ന് പുറപ്പെടുന്ന 06125ാം നമ്പര്‍ ട്രെയിന്‍ ഡിസംബര്‍ ഒന്ന്, മൂന്ന്, എട്ട്, 10, 15, 17, 22, 24, 29, 31, ജനുവരി അഞ്ച്, ഏഴ്, 12, 14 തീയതികളില്‍ വൈകീട്ട് അഞ്ചിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.40ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. കേരളത്തില്‍ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിര്‍ത്തും.
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ (06109) ഡിസംബര്‍ നാല്, 11, 18, ജനുവരി ഒന്ന്, എട്ട്, അഞ്ച് തീയതികളില്‍ ചെന്നൈയില്‍നിന്ന് രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ അഞ്ചിന് എറണാകുളത്തത്തെും.
എറണാകുളം ജങ്ഷനില്‍നിന്ന് 06110ാം നമ്പര്‍ ട്രെയിന്‍ ഡിസംബര്‍ 13, 20, ജനുവരി 10 തീയതികളില്‍ രാത്രി 11.30ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. റിസര്‍വേഷന്‍ ഞായറാഴ്ച തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.