മഹാവിജയത്തിൽ അഭിനന്ദന പ്രവാഹം; തോൽവി അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.യു നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേക്ക് കുതിക്കുമ്പോൾ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്നും അഭിന്ദനപ്രവാഹം. പ്രധാനമന്ത്രി മോദിയുടെ ഡി.എൻ.എ പരാമർശത്തിനുള്ള മറുപടിയാണ് ബിഹാറിലെ ജനങ്ങൾ നൽകിയതെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവ് പറഞ്ഞു.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിതീഷ്കുമാറിനെയും ലാലു പ്രസാദ് യാദവിനെയും ബിഹാർ ജനതയെയും അഭിനന്ദിച്ചു. ഇത് സഹിഷ്ണുതയുടെ വിജയമാണെന്നും അവർ പറഞ്ഞു. ഡൽഹി മുഖ്മന്ത്രി അരവിന്ദ് കെജരിവാളും നിതീഷ്കുമാറിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ബിഹാറിലെത് ഐതിഹാസിക വിജയമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.  

ബിഹാറിലെ ജനവിധി മോദി സർക്കാരിന്‍റെ ജനഹിത പരിശോധനയെല്ലെന്നായിരുന്നു എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍റെ പ്രതികരണം. അതിനിടെ, നിതീഷ്കുമാറിനെ അഭിനന്ദിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തിയത് ശ്രദ്ധേയമായി. കോൺഗ്രസ് തോൽക്കുമ്പോൾ അത് സോണിയ ഗാന്ധിയുടെ ഉത്തരവാദിത്വം ആകുന്നതുപോലെ ബിഹാറിലെ തോൽവി മോദിയുടെ തോൽവിയാണെന്ന് തിരിച്ചറിയണെമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ജനാധിപത്യത്തിന്‍റെയും ബിഹാറിലെ ജനങ്ങളുടെയും വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബി.ജെ.പി എം.പി.യായ ശത്രുഘ്നൻ സിൻഹ ട്വീറ്റ് ചെയ്തു. ജനവിധി എന്തായാലും അത് മാനിക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയഭാവിയുടെ ഗതി നിർണയിക്കുന്ന തെരെഞ്ഞെടുപ്പ് ഫലമാണിതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരിണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.