'വിജയാഹ്ലാദത്തിൽ പടക്കം പൊട്ടിച്ചത് ഞങ്ങളല്ല സാർ'

പട്ന: ബിഹാറിലെ വോട്ടെണ്ണലിൽ തുടക്കത്തിലെ ലീഡ് ആഘോഷിക്കാൻ ബി.ജെ.പി പ്രവർത്തകർ പടക്കം പൊട്ടിച്ചത് പിന്നീട് അവർക്ക് തന്നെ പാരയായി. വോട്ടെണ്ണാൻ തുടങ്ങിയപ്പോൾ ബി.ജെ.പിക്കായിരുന്നു ലീഡ്. ഈ ട്രൻഡ് കുറച്ചുസമയം മാത്രമേ നിലനിന്നുള്ളൂ. അതിനുള്ളിൽ തന്നെ ബി.ജെ.പി പ്രവർത്തകർ പടക്കത്തിന് തിരികൊളുത്തി.

ആദ്യമണിക്കൂറുകൾ പിന്നിട്ടതോടെ മഹാസഖ്യം ലീഡുയർത്തുകയും ബി.ജെ.പി പുറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.  ഇതോടെ ആഹ്ളാദപ്രകടനം നടത്തിയവർക്ക് നിലപാട് മാറ്റേണ്ടിവന്നു. മുതിർന്ന നേതാവ് എൽ.കെ അദ്വാനിയുടെ ജൻമദിനം ആഘോഷിച്ച് പടക്കം പൊട്ടിച്ചതാണെന്നായി ഇതേക്കുറിച്ചുള്ള പ്രവർത്തകരുടെ വിശദീകരണം. പട്നയിലെ ബി.ജെ.പി പ്രവർത്തകരാണ് തുടക്കത്തിലെ ലീഡ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.

അതേസമയം, വമ്പിച്ച ജയം പ്രതീക്ഷിച്ച് ബി.ജെ.പി 100 കിലോ പലഹാരങ്ങൾ ഓർഡർ ചെയ്തെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. ആദ്യ ഫലസൂചനകൾ തങ്ങൾക്ക്് അനുകൂലമായതോടെയാണ് ബി.ജെ.പി പ്രവർത്തകർ പലഹാരങ്ങൾക്ക് ഓർഡർ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.