വിമാനത്താവളത്തിന് ടിപ്പുവിന്‍െറ പേരിടല്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് –ഗിരീഷ് കര്‍ണാട്

ബംഗളൂരു: ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്‍െറ പേരിടണമെന്ന പരാമര്‍ശം വിവാദമായതോടെ പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠജേതാവുമായ ഗിരീഷ് കര്‍ണാട് മാപ്പുപറഞ്ഞു. തന്‍െറ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായും വിവാദം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരു വിധാന്‍സൗധയിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ടിപ്പു ജയന്തി സംസ്ഥാനതല ആഘോഷത്തിനിടെയായിരുന്നു കര്‍ണാടിന്‍െറ പരാമര്‍ശം.

ബി.ജെ.പിയും വിവിധ കന്നട സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് പരാമര്‍ശം പിന്‍വലിക്കാന്‍ തയാറായത്. താന്‍ പറഞ്ഞത് തന്‍െറ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളൊന്നുമില്ളെന്നും കര്‍ണാട് പറഞ്ഞു. ബംഗളൂരു നഗരം നിര്‍മിച്ചത് കെംപഗൗഡയാണെന്നത് ശരിയാണ്. പക്ഷേ, അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടില്ല. എന്‍െറ പരാമര്‍ശം വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കുമെന്ന് വ്യക്തമായ ബോധ്യമുണ്ട്. എന്നിരുന്നാലും ഇത് ഞാന്‍ പറയും.
വിമാനത്താവളത്തിന് നിര്‍ബന്ധമായും ടിപ്പുവിന്‍െറ പേരിടണമെന്നും കര്‍ണാട് പ്രസംഗത്തിനിടെ പരാമര്‍ശിച്ചിരുന്നു. ബംഗളൂരുവിലെ കര്‍ണാടിന്‍െറ വീടിനു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.