മോദിയെ വരവേറ്റ് പ്രതിഷേധം; മലയാളത്തിലും ബാനറുകള്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി ചര്‍ച്ചക്ക് ഡൗണിങ് സ്ട്രീറ്റിലത്തെിയ പ്രധാനമന്ത്രി മോദിയെ വരവേറ്റത് ശബ്ദമുഖരിതമായ പ്രതിഷേധം. നൂറുക്കണക്കിന് പ്രതിഷേധക്കാരാണ് ‘മോദി ഗോബാക്’ മുദ്രാവാക്യവുമായി എത്തിയത്. ഗുജറാത്തി, സിക്ക്, തമിഴ്, കശ്മീര്‍, നേപ്പാള്‍ തുടങ്ങിയ പ്രതിഷേധക്കാരോടൊപ്പം മലയാളികളുമുണ്ടായിരുന്നു. ‘ഫാഷിസം തുലയട്ടെ, ഫാഷിസ്റ്റുകള്‍ക്ക് സ്വാഗതമില്ല, മോദി ഗോബാക്’ എന്നാണ് മലയാളത്തിലുള്ള പ്ളക്കാഡില്‍ എഴുതിയത്. മോദിയെ സ്വീകരിച്ച ഡേവിഡ് കാമറണിനെതിരെയും പ്രതിഷേധമുണ്ടായി. കാമറണിന്‍െറ ചെയ്തി ലജ്ജാവഹം എന്ന മുദ്രാവാക്യവും ഇവര്‍ മുഴക്കി. ചില ബാനറുകളില്‍ ഹിറ്റ്ലറിന്‍െറ ചിത്രത്തോടൊപ്പം മോദിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതും കാണാമായിരുന്നു. മിക്ക പ്രതിഷേധക്കാരും 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യയിലെ മോദിയുടെ പങ്കിനെതിരെയാണ് മുദ്രാവാക്യമുയര്‍ത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.