ന്യൂഡൽഹി: കൻവാർ യാത്ര കടന്നുപോകുന്ന വഴിയിലുള്ള ഭക്ഷണശാലകൾ ഉടമകളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നിർദേശത്തെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എൻ.ജി.ഒ അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്‌സ് സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
യു.പി സർക്കാരിന്റെ ഉത്തരവ് മുസ്ലീം വ്യാപാരികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് കച്ചവടത്തെ സ്വാധീനിക്കുമെന്നുമുള്ള വിമർശനങ്ങൾക്ക് നേരത്തെ ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ എൻ.ഡി.എ അംഗങ്ങളും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ വിവിധ പാർട്ടികളിലെ രാഷ്ട്രീയ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്‌ത്രയും യു.പി സർക്കാരിന്റെ ഉത്തരവിനെതിരെ ഹരജി നൽകിയിട്ടുണ്ട്. എന്നാൽ ഹരജി ഇതുവരെ വാദം കേൾക്കലിന് പട്ടികപ്പെടുത്തിയിട്ടില്ല.
അതേസമയം മധ്യപ്രദേശിലെ ഉജ്ജയിനിലും സമാനമായ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.