ബക്കിങ്ഹാം കൊട്ടാരത്തില്‍ മോദിക്ക് രാജകീയ സ്വീകരണം

ലണ്ടന്‍: ബ്രിട്ടന്‍ സന്ദര്‍ശനത്തിന്‍െറ രണ്ടാംദിനത്തില്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ മോദിക്ക് എലിസബത്ത് രാജ്ഞിയുടെ രാജകീയസ്വീകരണം. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി നിര്‍മിച്ച ജാഗ്വാര്‍ കാറിലാണ് മോദി കൊട്ടാരത്തിലത്തെിയത്. രാജ്ഞിയുടെ പ്രതിനിധിയായി കൊട്ടാരത്തിലെ ‘മാസ്റ്റര്‍ ഓഫ് ഹൗസ്ഹോള്‍ഡ്’ ആണ് മോദിയെ സ്വീകരിച്ചത്. മോദിയെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച എലിസബത്ത് രാജ്ഞിക്കൊപ്പം കൊട്ടാരത്തിലൊരുക്കിയ വിശേഷവസ്തുക്കളുടെ ശേഖരവും മോദി സന്ദര്‍ശിച്ചു. 1961ല്‍ റിപ്പബ്ളിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി രാജ്ഞി പങ്കെടുക്കാനത്തെിയപ്പോഴത്തെ ചിത്രങ്ങളുള്‍പ്പെടെ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ജമ്മു-കശ്മീരില്‍നിന്നുള്ള തേനും പശ്ചിമബംഗാളിലെ മക്കെയ്ബാരി എസ്റ്റേറ്റില്‍നിന്നുള്ള പ്രശസ്തമായ ഡാര്‍ജ്ലിങ് തേയിലയുമുള്‍പ്പെടെ ഉപഹാരങ്ങള്‍ മോദി രാജ്ഞിക്ക് സമ്മാനിച്ചു. മോദിക്കായി വെജിറ്റേറിയന്‍ ഊണായിരുന്നു കൊട്ടാരത്തില്‍ ഒരുക്കിയിരുന്നത്. ഊണിനുശേഷം വെംബ്ളി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണത്തിലേക്കാണ് മോദി പോയത്. ജാഗ്വാര്‍ ലാന്‍ഡ്റോവറില്‍ മോദിക്കൊപ്പം യാത്രചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും മോദിയോടുള്ള അടുപ്പംപ്രകടിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.