നാനാത്വമാണ് ഇന്ത്യയുടെ ശക്തിയും അഭിമാനവുമെന്ന് മോദി

ലണ്ടന്‍: നാനാത്വമാണ് ഇന്ത്യയുടെ ശക്തിയും അഭിമാനവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യ. ഈ വൈവിധ്യമാണ് ഇന്ത്യയുടെ അഭിമാനവും ശക്തിയും. വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത. വിവിധങ്ങളായ മതങ്ങളുടെയും 100ലധികം ഭാഷകളുടെയും 1500 ഭാഷാഭേദങ്ങളുടെയും നാടായിരിക്കത്തെന്നെ ഒരുമിച്ച് എങ്ങനെ മുന്നേറാമെന്നത് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. തന്‍െറ ബഹുമാനാര്‍ഥം ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം വെംബ്ളി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയുടെ പേരിലുള്ള വിമര്‍ശങ്ങള്‍ക്കിടയിലാണ് നാനാത്വത്തെ പ്രകീര്‍ത്തിക്കാന്‍ അദ്ദേഹം തയാറാവുന്നത്. ഇരുരാജ്യങ്ങളെയും സംബന്ധിച്ച് ചരിത്രപരമായ ഒരു ദിനമാണിന്ന്. 12 വര്‍ഷത്തിനു മുമ്പ് ഇവിടെ വരുമ്പോള്‍ ഞാന്‍ ഒരു മുഖ്യമന്ത്രിയായിരുന്നു. ഇന്ന് പുതിയൊരു ഉത്തരവാദിത്തവുമായാണ് നിങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത്. നിങ്ങളുടെ ഊഷ്മള സ്വീകരണം സ്വന്തം വീട്ടിലത്തെിയ അനുഭൂതിയാണ് പകരുന്നത്. ഇന്ത്യ മാറ്റങ്ങള്‍ക്ക് തയാറായിക്കഴിഞ്ഞു. രാജ്യമെന്ന നിലയിലുള്ള തുല്യതയാണ് നമുക്കുവേണ്ടത്. സൂഫി പാരമ്പര്യമാണ് തീവ്രവാദത്തിനുള്ള മികച്ച പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
മോദിക്കൊപ്പമത്തെിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നമസ്തേ പറഞ്ഞാണ് തുടങ്ങിയത്. തുടര്‍ന്ന് ഗുജറാത്തിയിലും അദ്ദേഹം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ഇന്ത്യക്ക് യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള പിന്തുണയും അദ്ദേഹം വ്യക്തമാക്കി. സാരിയണിഞ്ഞാണ് കാമറണിന്‍െറ ഭാര്യ സാമന്ത ചടങ്ങിനത്തെിയത്.
മോദി... മോദി... എന്ന് ആര്‍പ്പുവിളിച്ച് ത്രിവര്‍ണ പതാകയുമേന്തിവന്ന പതിനായിരങ്ങളാണ് വെംബ്ളി സ്റ്റേഡിയത്തില്‍ മോദിയെ കാത്തിരുന്നത്. 50,000-60,000 പേര്‍ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. ഗായിക കനിക കപൂര്‍, അലീഷ ചിനായ്, ലണ്ടന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര, പോപ് താരം ജേ സീന്‍, നിരവധി ക്ളാസിക്കല്‍, നാടന്‍ കലാകാരന്മാര്‍ തുടങ്ങി ആയിരത്തോളം പ്രതിഭകളാണ് സ്വീകരണത്തിന്‍െറ ഭാഗമായ കലാപരിപാടികളില്‍ പങ്കെടുത്തത്. ബ്രിട്ടീഷ്-ഇന്ത്യന്‍ ബിസിനസുകാരന്‍ നാഥു പുരി സ്ഥാപിച്ച യൂറോപ്പ്-ഇന്ത്യ ഫോറമാണ് ചടങ്ങിന്‍െറ ചെലവുകള്‍ വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.