ഇന്ത്യ-ബ്രിട്ടീഷ് സഹകരണം വലിയ നേട്ടങ്ങളുണ്ടാക്കും –മോദി

ലണ്ടന്‍: സാമ്പത്തികരംഗത്ത് ഇന്ത്യ-ബ്രിട്ടീഷ് സഹകരണം വലിയ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിന്‍െറ ഭാഗമായി വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്ളാന്‍റിലത്തെിയപ്പോഴായിരുന്നു മോദിയുടെ ട്വീറ്റ്. ബ്രിട്ടനില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2008ല്‍ 230 കോടി ഡോളറിന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ടാറ്റ സ്വന്തമാക്കിയിരുന്നു. ജാഗ്വാറും സ്കോട്ലന്‍ഡ് യാര്‍ഡ് കെട്ടിടവുംപോലെ ഇന്ത്യന്‍, ബ്രിട്ടീഷ് എന്ന വ്യത്യാസം കാണാനാകാത്ത നിരവധി കാര്യങ്ങളുണ്ടെന്ന് മോദി പറഞ്ഞു. ആഗോള വ്യാപകമായി 32,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ജാഗ്വാര്‍ പ്രതിവര്‍ഷം 170 രാജ്യങ്ങളിലായി 4,25,000 കാറുകള്‍ വില്‍പന നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.