ഹൈദരാബാദ്: സ്കൂളിലെ ലിഫ്റ്റിൽ കുരുങ്ങി മൂന്നുവയസുകാരി മരിച്ചു. നഴ്സറി സ്കൂൾ വിദ്യാർഥിനിയായ സൈദ സനൈബ് ആണ് ഇന്നുരാവിലെ മരിച്ചത്. ഹൈദരാബാദിലെ ദിൽകുഷ്നഗറിലെ ശ്രീ ചൈതന്യ സ്കൂളിലാണ് ദാരുണ സംഭവം.
താഴത്തെ നിലയിൽ നിന്നും മൂന്നാം നിലയിലേക്ക് ലിഫ്റ്റിൽ ടീച്ചറോടൊപ്പം പോകുകയായിരുന്നു സയിദ. ലിഫ്റ്റിലെ ഗ്രില്ല് കൊണ്ടുള്ള വാതിലിൽ കാൽ കുരുങ്ങിപ്പോവുകയും ഈ സമയം പ്രവർത്തനക്ഷമമായ ലിഫ്റ്റ് സയിദയേയും കൊണ്ട് മുകളിലേക്ക് കുതിക്കുകയുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കുട്ടി തൽക്ഷണം മരിച്ചു.
കുപിതരായ രക്ഷിതാക്കൾ നഴ്സറിക്ക് പുറത്ത് പ്രതിഷേധത്തിലാണ്. മൂന്ന് നിലയിലുള്ള കെട്ടിടത്തിൽ നഴ്സറി നടത്താൻ എങ്ങനെ അനുവാദം ലഭിച്ചുവെന്നും ഇവിടെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയതാര് എന്നുമാണ് രക്ഷിതാക്കളുയർത്തുന്ന ചോദ്യം. പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ അവഗണന ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.