ഏറ്റവുമധികം ഭീകരാക്രമണം നടന്ന രാജ്യങ്ങളിൽ ഇന്ത്യയും

ന്യൂയോർക്: 2014ൽ ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണം നടന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. 162 രാജ്യങ്ങളിൽ ഇന്ത്യ ആറാമതാണുള്ളത്. വാഷിങ്ടൺ ആസ്ഥാനമായ ഇൻസ്റ്റിറ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിെൻറ 2015ലെ ആഗോള ഭീകരതാ സൂചികയുടെ മൂന്നാംപാദ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ലോകത്ത് നടക്കുന്ന പകുതിയിലേറെ ഭീകരാക്രമണങ്ങൾക്ക് പിന്നിലും ഐ.എസും ബോകോ ഹറാമുമാണെന്ന് റിപ്പോർട്ടിലുണ്ട്.

2013നെ അപേക്ഷിച്ച് ഇന്ത്യയിൽ  തീവ്രവാദ ആക്രമണം 20 ശതമാനം വർധിച്ചു. ഇക്കാലയളവിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 416 ചആണ്. വർധന 1.2 ശതമാനം. 2010ന് ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് 2014ലാണ്. 763 തീവ്രവാദ ആക്രമണങ്ങളുണ്ടായി. ഇതിൽ 70 ശതമാനത്തിലും ആരും കൊല്ലപ്പെട്ടില്ല. 50ഓളം തീവ്രവാദ സംഘടനകളാണ് രാജ്യത്ത് ആക്രമണം നടത്തിയത്. 2014ൽ പാകിസ്താൻ ആസ്ഥാനമായ ലശ്കറെ ത്വയ്യിബയും  ഹിസ്ബുൽ മുജാഹിദീനും നടത്തിയ ഭീകരാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. എന്നാൽ, ചാവേർ ആക്രമണം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

ലോകത്ത് ഇക്കാലയളവിൽ ഭീകരാക്രമണംമൂലം 32,658 പേർക്ക് ജീവൻ നഷ്ടമായി. ഇത് റെക്കോഡാണ്.  2013ൽ കൊല്ലപ്പെട്ടവർ 18111 ആയിരുന്നു. 2014ൽ 80 ശതമാനം വർധനയാണുള്ളത്. ഭീകരാക്രമണത്തിന് ഇരയാകുന്ന രാജ്യങ്ങളിൽ പാകിസ്താൻ 35ാം സ്ഥാനത്താണ്്. 2000ന് ശേഷം ആദ്യമായാണ് ഇന്ത്യ 10 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.