സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ചോദ്യംചെയ്യും

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ ശശി തരൂരിനെ ഡല്‍ഹി പൊലീസ് വീണ്ടും ചോദ്യംചെയ്യും. തരൂരിനെ പൊലീസ് നേരത്തേ മൂന്നുതവണ ചോദ്യംചെയ്തിരുന്നു. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ വിശദപരിശോധന സംബന്ധിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യാനൊരുങ്ങുന്നത്. തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യംചെയ്യലിന് ശേഷമുണ്ടാകുമെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സുനന്ദയുടെ മരണം വിഷം അകത്തുചെന്നുതന്നെയാണെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം ഏതെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതേസമയം, പൊളോണിയംപോലുള്ള റേഡിയോ ആക്ടീവ് പദാര്‍ഥം സുനന്ദയുടെ ശരീരത്തില്‍ കണ്ടത്തൊന്‍ സാധിച്ചിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്. പരിശോധനയില്‍ എളുപ്പംകണ്ടത്തൊന്‍ സാധ്യമല്ലാത്ത വിഷാംശമാണ് പൊളോണിയംപോലുള്ള റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍.  അത്തരം വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്ന സംശയംനീങ്ങിയത് സംശയത്തിന്‍െറ നിഴലിലുള്ള തരൂരിന് ആശ്വാസംപകരുന്നതാണ്. 2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ആഡംബരഹോട്ടലില്‍ സുനന്ദാ പുഷ്കറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. ആദ്യം പെട്ടെന്നുള്ള അസ്വാഭാവികമരണമെന്ന് രേഖപ്പെടുത്തിയ പൊലീസ് ഒരു വര്‍ഷത്തിനുശേഷം കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍, ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.