രാജ്യത്ത് അരക്ഷിതാവസ്ഥ നിലനിൽക്കുന്നുവെന്ന് ആമിർ ഖാൻ

ന്യൂഡൽഹി: രാജ്യത്തെ അസഹിഷ്ണുതക്കെതിരെ പുരസ്കാരങ്ങൾ തിരിച്ചുനൽകി പ്രതിഷേധിക്കുന്നതിനെ പിന്തുണക്കുന്നുവെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. ഒരു വിഭാഗത്തിന് രാജ്യത്ത് അരക്ഷിതാവസ്ഥ തോന്നുന്നുവെന്നത് സത്യമാണെന്നും ഡൽഹിയിൽ രാംനാഥ് ഗോയങ്കെ എക്സലൻസ് അവാർഡ് ചടങ്ങിൽ സംസാരിക്കവെ ആമിർ പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നു എന്നതിന് ഏറെ സംഭവങ്ങൾ കൊണ്ട് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനെതിരെ പ്രതിഷേധിക്കാൻ പുരസ്കാരങ്ങൾ തിരിച്ചുനൽകുന്നതിനെ പിന്തുണക്കുന്നു. കഴിഞ്ഞ എട്ടു മാസമായി രാജ്യത്ത് അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും അനുഭവപ്പെടുന്നുണ്ട്. അത്തരത്തിലുള്ള വാർത്തകൾ നാം നിരന്തരം വായിക്കുകയാണ്. ഇന്ത്യ വിട്ട് വേറെ രാജ്യത്തേക്ക് പോവേണ്ടിവരുമെന്ന് തൻെറ ഭാര്യ കിരൺ റാവു പറഞ്ഞിരുന്നു. തൻെറ കുട്ടികളെ പറ്റിയും ചുറ്റും നടക്കുന്നതിനെ പറ്റിയും അവർക്ക് ഏറെ ആശങ്കയുണ്ടെന്നും ആമിർ ചൂണ്ടിക്കാട്ടി.

ഏത് സമൂഹത്തിനും സുരക്ഷിതത്വം അനുഭവപ്പെടണം. നീതി കിട്ടുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തേണ്ടത് ജനപ്രതിനിധികളുടെ കടമയാണ്, കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും. പ്രതികരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അവാർഡ് തിരിച്ചുനൽകുന്നത് തികച്ചും ക്രിയാത്മകമായ പ്രതിഷേധമാണ്. ചരിത്രകാരൻമാരും ശാസ്ത്രജ്ഞരുമടക്കം അതുകൊണ്ടാണ് പുരസ്കാരങ്ങൾ തിരിച്ചുനൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.