ആമിർഖാനെ എതിർത്തും അനുകൂലിച്ചും ട്വീറ്റുകൾ

ന്യൂഡൽഹി: രാജ്യത്ത് വളർന്ന് വരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച നടൻ ആമിർഖാനെ എതിർത്തും അനുകൂലിച്ചും ട്വീറ്റുകൾ. ഒരു വിഭാഗത്തിന് രാജ്യത്ത് അരക്ഷിതാവസ്ഥ തോന്നുന്നുവെന്നത് സത്യമാണെന്നും ഡൽഹിയിൽ രാംനാഥ് ഗോയങ്കെ എക്സലൻസ് അവാർഡ് ചടങ്ങിൽ സംസാരിക്കവെ കഴിഞ്ഞദിവസം ആമിർ പറഞ്ഞിരുന്നു. പ്രസ്താവനയെ എതിർത്കൊണ്ടുള്ള ട്വീറ്റുകളാണ് കൂടുതലും. എഴുത്തുകാരി തസ്ലീമാ നസ്റീനും നടൻ അനൂപംഖേറും താരത്തെ എതിർത്തപ്പോൾ വിർസാങ് വി, രാജ്ദീപ് സർദേശായി എന്നീ മാധ്യമപ്രവർത്തകർ അനൂകൂലിച്ചു. ലോകത്തെല്ലായിടത്തും അസഹിഷ്ണുതയുണ്ട് എന്നാൽ ആമിറിനും കുടുംബത്തിനും ഇന്ത്യയാണ് സുരക്ഷിതമെന്നാണ് തസ്ലീമാ നസ്റീന്‍റെ ട്വീറ്റ്. എന്നുമുതലാണ് 'ഇൻക്രെഡിബ്ൾ ഇന്ത്യ ഇൻടോളറബ്ൾ ഇന്ത്യ'യായി മാറിയതെന്ന് നടൻ അനൂപം ഖേർ ചോദിച്ചു. ഇൻക്രഡിബ്ൾ ഇന്ത്യ പ്രചാരണത്തിന്‍റെ ബ്രാൻഡ് അംബാസഡറാണ് ആമിർ. ഇവിടെ അസഹിഷ്ണുതയുണ്ടെന്ന് പറയാൻ ആമിറിനെ സഹായിച്ചത് ഇന്ത്യയുടെ സഹിഷ്ണുതയാണെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

ആമിറിനെ അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാൻ അനുവദിക്കണമെന്നും ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്നതാണ് ഇന്ത്യയെ മഹത്തരമാക്കുന്നത് എന്നുയിരുന്നു മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ്.

അതിനിടെ ആമിർഖാന്‍റെ പ്രസ്താവനക്കെതിരെ ചലച്ചിത്ര നിര്മാതാവ് ഉല്ലാസ് പി.ആർ ഡൽഹിയിലെ ന്യൂ അശോക്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നമുക്ക് ചില അടിസ്ഥാ കർത്തവ്യങ്ങളുണ്ട്. രാജ്യത്ത് സൗഹാർദാന്തരീക്ഷം നില നിർത്താൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.