അഹ്മദാബാദ്: വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ ഒഴിവാക്കിയതിനെതിരെ സൊഹ്റാബുദ്ദീന്‍െറ സഹോദരന്‍ റുബാബുദ്ദീന്‍ ശൈഖ് നല്‍കിയ ഹരജി പിന്‍വലിച്ചു. സൊഹ്റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, സാക്ഷി തുളസിറാം പ്രജാപതി എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ 2014 ഡിസംബര്‍ 30ന് അമിത് ഷായെ പ്രത്യേക സി.ബി.ഐ കോടതി കുറ്റമുക്തനാക്കിയിരുന്നു.
ഇതിനെതിരെ നല്‍കിയിരുന്ന ഹരജി പിന്‍വലിക്കുന്നതിന് മുംബൈ ഹൈകോടതിയിലെ ജസ്റ്റിസ് അനിത പ്രഭുദേശായിയുടെ മുമ്പാകെയാണ് കഴിഞ്ഞ മാസം അപേക്ഷ സമര്‍പ്പിച്ചത്. തന്‍െറ അഭിഭാഷകനുമായി ആശയവിനിമയം സാധ്യമാകുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കിയത്.
ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നാരോപിച്ച് സൊഹ്റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ ഹൈദരാബാദില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീനെ വധിക്കുകയായിരുന്നു.
ഇതിനുശേഷം കാണാതായ കൗസര്‍ബിയും കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. വ്യാജ ഏറ്റുമുട്ടലിന് സാക്ഷിയായ തുളസിറാമിനെയും 2006 ഡിസംബറില്‍ പൊലീസ് കൊന്നതായാണ് കേസ്. 2010 ജൂലൈയില്‍ അറസ്റ്റിലായ ഷാ മൂന്നു മാസത്തിനുശേഷം ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ ജാമ്യം നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.