ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ ആം ആദ്മി എം.എല്‍.എ അറസ്റ്റില്‍. മോഡല്‍ ടൗണ്‍ എം.എല്‍.എ അഖിലേഷ് ത്രിപാഠിയെയാണ് ബുരാഡിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. പൊലീസുമായി പ്രശ്നമുണ്ടാവുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കലാപക്കേസാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്. കോടതി രണ്ടുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2012ല്‍ ഇതേ ദിവസമാണ് അരവിന്ദ് കെജ്രിവാള്‍ സഹപ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമൊപ്പം ‘ആപ്പി’ന് രൂപംനല്‍കിയത്. ഫെബ്രുവരിയില്‍ തെരഞ്ഞെടുക്കപ്പെട്ടശേഷം ചെറുതും വലുതുമായ കേസുകളില്‍ അറസ്റ്റിലാവുന്ന പാര്‍ട്ടിയുടെ ആറാമത്തെ എം.എല്‍.എയാണ് അഖിലേഷ്. നേരത്തേ നിയമമന്ത്രി ജിതേന്ദര്‍ തോമര്‍ വ്യാജബിരുദ കേസിലും മുന്‍മന്ത്രി സോംനാഥ് ഭാരതി ഗാര്‍ഹികപീഡന കേസിലും കമാന്‍േറാ സുരേന്ദ്ര സിങ് നഗരസഭാ ജീവനക്കാരനെ ആക്രമിച്ചെന്ന കേസിലും മനോജ്കുമാര്‍ വഞ്ചനക്കേസിലുമാണ് അറസ്റ്റിലായത്. പൊലീസിനോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സരിതാ സിങ്ങിനെ നാലുദിവസം മുമ്പ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.