കേരളത്തിൽ അമൃത് നഗരങ്ങൾക്ക് 588 കോടിയുടെ നിക്ഷേപത്തിന് അനുമതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘അമൃത്’ നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 3120 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. കേരളം സമർപ്പിച്ച ഒമ്പത് അമൃത് നഗരങ്ങളിലേക്കുള്ള 588 കോടി രുപയുടെ നിക്ഷേപ നിർദേശവും കേന്ദ്ര സർക്കാർ അംഗീകരിച്ചു. കേന്ദ്ര നഗരവികസന സെക്രട്ടറി മധുസൂദൻ പ്രസാദിെൻറ അധ്യക്ഷതയിൽ ചേർന്ന അന്തർ മന്ത്രാലയ ഉന്നതാധികാര സമിതിയാണ് പദ്ധതി നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. അനുമതി നൽകിയ 3120 കോടി രൂപയുടെ നിക്ഷേപത്തിൽ കേന്ദ്ര ധനസഹായമായി 1540 കോടി രൂപയാണ് അനുവദിക്കുക. ഇതോടെ അമൃതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിച്ച ആകെ നിക്ഷേപം 11,654 കോടിയായി ഉയർന്നു. ജലവിതരണം, ഓട നിർമാണം തുടങ്ങിയ പദ്ധതികൾക്കായിരിക്കും നിക്ഷേപം. യു.പി.എ സർക്കാർ നടപ്പാക്കിയിരുന്ന ജെനുറം (ജവഹർലാൽ നെഹ്റു അർബൻ റിന്യൂവൽ മിഷൻ) അവസാനിപ്പിച്ചാണ് അമൃതിന് (അടൽ മിഷൻ ഫോർ റിജ്യുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ പദ്ധതിക്ക്) എൻ.ഡി.എ സർക്കാർ തുടക്കമിട്ടത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതി നടത്തിപ്പാണ് ലക്ഷ്യമിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.