കാലാവസ്ഥ ഉച്ചകോടി: നരേന്ദ്ര മോദി പാരിസില്‍


ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനം ചര്‍ച്ചചെയ്യാനുള്ള അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസില്‍. കാലാവസ്ഥാമാറ്റം ഉണ്ടാക്കുന്ന ഭീഷണികള്‍ നേരിടുന്നത് സംബന്ധിച്ച വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും ഉച്ചകോടിയില്‍ ഉണ്ടാകുമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പറഞ്ഞു.
യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഒബാമയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘മിഷന്‍ ഇന്നവേഷന്‍’ എന്ന പ്രത്യേക സെഷനിലും മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്‍റ്  ഫ്രാങ്സ്വ  ഓലന്‍ഡുമായി മോദി പ്രത്യേക കൂടിക്കാഴ്ച നടത്തും.
സൗരോര്‍ജ മേഖലയില്‍   അന്താരാഷ്ട്ര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും.   കാലാവസ്ഥ വ്യതിയാനത്തില്‍  ലോകജനത  ഒന്നാകെ ആശങ്കയിലാണെന്ന് ഫ്രാന്‍സിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായ തന്‍െറ പ്രതിമാസ റേഡിയോ സന്ദേശ പരിപാടി ‘മന്‍ കി ബാത്തി’ല്‍  നരേന്ദ്ര  മോദി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.