സുരക്ഷിത ടൂറിസ്റ്റ് കേന്ദ്ര പട്ടികയില്‍നിന്ന് ഇന്ത്യയെ റഷ്യ നീക്കി


മോസ്കോ: റഷ്യ തയാറാക്കിയ ലോകത്തെ സുരക്ഷിത വിനോദയാത്രാ കേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി. രാജ്യത്തെ ടൂറിസ്റ്റുകള്‍ക്കായി തയാറാക്കിയ പുതിയ യാത്രാനിര്‍ദേശങ്ങളിലാണ് ഇന്ത്യയുടെ പേര് റഷ്യന്‍ സര്‍ക്കാര്‍ വെട്ടിയത്. ഇന്ത്യയിലെ ഏതാനും ടൂറിസ്റ്റ് കേന്ദ്രങ്ങളെ റഷ്യന്‍ നീക്കം ബാധിക്കും.
പാരിസ് ഭീകരാക്രമണത്തിന്‍െറയും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് റഷ്യയില്‍നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ടൂറിസ്റ്റുകള്‍ കൂടുതലായി വരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ തിരിച്ചടി.
 ഗോവയെയായിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാസമാദ്യം ഗോവയില്‍ 23കാരിയായ ഒരു റഷ്യന്‍ വിനോദസഞ്ചാരി ആസിഡ് ആക്രമണത്തിന് വിധേയയായതാണ് റഷ്യയുടെ പുതിയ നിലപാടിന് കാരണമെന്നാണ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.