സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറിന് നാലുരൂപ കുറച്ചു 

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത  പാചകവാതകത്തിന്‍െറ വില സിലിണ്ടറിന് നാലു രൂപ കുറച്ചു. അതേസമയം, വിമാനഇന്ധന വില 8.7 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോ ലിറ്ററിന്  3,371.55 രൂപ വര്‍ധിച്ച വിമാന ഇന്ധനവില കിലോ ലിറ്ററിന് 42,157.01 രൂപയായതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. മാര്‍ച്ച് 10ന് 1.3 ശതമാനം് വിലകുറച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ വന്‍ വിലക്കയറ്റം. ഇത് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക ഭാരം കൂട്ടും. ഓരോ മേഖലയിലെയും മൂല്യവര്‍ധിത നികുതി അല്ളെങ്കില്‍ പ്രാദേശിക വില്‍പന നികുതി അനുസരിച്ച് ഓരോ വിമാനത്താവളത്തിലും വിലയില്‍ വ്യത്യാസമുണ്ടാകും. ഡല്‍ഹിയില്‍ സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്‍െറ വില 513.50 രൂപയില്‍നിന്ന് 509.50 രൂപയായി. തുടര്‍ച്ചയായി മൂന്നാംതവണയാണ് വിലകുറക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.