ജയ്പുര്‍: രാജ്യത്താദ്യമായി നാഡീവ്യൂഹത്തിലെ ശസ്ത്രക്രിയക്ക് ത്രീ ഡി പ്രിന്‍റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ജയ്പൂര്‍ സവായ് മാന്‍ സിങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചരിത്രമെഴുതി.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കഴുത്തും തലയും കൂടിച്ചേരുന്ന ഭാഗത്തിന്‍െറ മാതൃകയുണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. 23കാരനായ പ്രധാന്‍ ജാംഗിഡ് ആണ് ശസ്ത്രക്രിയക്ക് വിധേയനായത്. മാര്‍ച്ച് 22നായിരുന്നു ശസ്ത്രക്രിയ. ഇന്നലെ രോഗി ആശുപത്രിവിട്ടു. കഴുത്തും തലയും കൂടിച്ചേരുന്ന ഭാഗത്ത് തകരാറുണ്ടായിരുന്ന ഇയാള്‍ക്ക് കഴുത്തില്‍ ബലക്ഷയവും തിരിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു. ശസ്ത്രക്രിയ മാത്രമായിരുന്നു പരിഹാരം. ഇത്തരം ശസ്ത്രക്രിയകളില്‍ രോഗി ബലഹീനനാകുന്നതിന് സാധ്യതയുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് ത്രിമാനസാങ്കേതികവിദ്യ ഉപയോഗിച്ചത്. രോഗിയുടെ കഴുത്തും തലയും കൂടിച്ചേരുന്ന ഭാഗത്തിന്‍െറ മാതൃകയില്‍ ശസ്ത്രക്രിയ നടത്തി നാഡീകോശങ്ങളെ സംബന്ധിച്ചും മറ്റ് ആന്തരഭാഗങ്ങളെ സംബന്ധിച്ചും ധാരണയുണ്ടാക്കും. ത്രിമാനസാങ്കേതികവിദ്യ ആത്മവിശ്വാസം നല്‍കും. രക്തം കൂടുതലായി നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ശസ്ത്രക്രിയ കൃത്യതയോടെ തീര്‍ക്കാനും ഇത് സഹായിക്കുമെന്നും സവായ് മാന്‍ സിങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.