ഭരണഘടനയെ മാനിക്കുന്നതിനാല്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടുന്നില്ല -രാംദേവ്

റോത്തക്: ഭരണഘടനയെ ബഹുമാനിക്കുന്നതുകൊണ്ടാണ് ഭാരത് മാതാ കീ ജയ് വിളക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടാത്തതെന്ന്  യോഗഗുരു ബാബാ രാംദേവ്. തന്‍െറ തലവെട്ടിയാലും ഭാരത് മാതാ കീ ജയ് വിളിക്കില്ളെന്ന് പറയുന്ന ചിലരോട് പറയാനുള്ളത് ഇതാണ്. ഈ നാട്ടില്‍ ഒരു നിയമ വ്യവസ്ഥയുണ്ട്. ഭരണഘടനയുണ്ട്. ഞങ്ങളതിനെ ബഹുമാനിക്കുന്നു. അല്ളെങ്കില്‍ അങ്ങനെ പറയുന്ന നൂറുകണക്കിന് ആളുകളുടെ തല ഞങ്ങള്‍ വെട്ടിയെടുക്കുമായിരുന്നുവെന്നു. -രാം ദേവ് പറഞ്ഞു.

Full View

കഴിഞ്ഞ ദിവസം ഭാരത് മാതാ വിളിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ളെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ബി.ജെ.പി റാലിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്‍റ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും ഈ വിഷയത്തെ വിവാദക്കാനുള്ള മാധ്യമങ്ങളുടെ ദുഷ്ടലാക്കാണിതെന്നുമാണ് ഇതേ കുറിച്ച് ഇന്ന് ഫട്നാവിസ് പ്രതികരിച്ചത്.

 കഴുത്തില്‍ കത്തി വെച്ചാലും ഭാരത് മാതാ കീ  ജയ് വിളിക്കില്ളെന്ന് മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമൂന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്തവനയോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതിന് ശേഷം ബി.ജെ.പിയും ആര്‍.എസ.്എസും ഉവൈസിക്കെതിരെ രംഗത്ത് വന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.