ഫേസ്ബുക്, ട്വിറ്റര്‍, വാട്സ്ആപ് എന്നിവ ഇന്ത്യയില്‍ സെര്‍വര്‍ സ്ഥാപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം


ന്യൂഡല്‍ഹി: ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിക്കണമെന്ന് ഇന്‍റര്‍നെറ്റ് കമ്പനികളായ ഫേസ്ബുക്, ട്വിറ്റര്‍, വാട്സ്ആപ് എന്നിവയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ദോഷകരവും വിദ്വേഷം ജനിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുടെ ഉറവിടം കണ്ടത്തെുന്നതിനുവേണ്ടിയാണിത്.
രണ്ടുമാസം മുമ്പ് പാക് ഭീകരന്‍ ഹാഫിസ് സഈദിന്‍െറ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്താ സമ്മേളനം നടത്തി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വെട്ടിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആ അക്കൗണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഒരുപാട് കേസുകളില്‍ ഒന്നു മാത്രമാണിതെന്നും ഇത്തരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ലഭ്യമായാലേ കേസുകള്‍ മുന്നോട്ടു പോകുകയുള്ളൂവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളെ സംബന്ധിച്ച സുതാര്യമായ റിപ്പോര്‍ട്ട് ട്വിറ്റര്‍ പുറത്തുവിട്ടു. സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും നിര്‍ദേശപ്രകാരം 39 അക്കൗണ്ടുകള്‍ നീക്കംചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സെര്‍വറുകള്‍ തുടങ്ങുന്നതു സംബന്ധിച്ച് മറ്റു കമ്പനികളുമായി ചര്‍ച്ചനടത്തിയിരുന്നെന്നും തൊഴിലാളികളുള്‍പ്പെടെയുള്ള അധിക ചെലവുകള്‍ താങ്ങാനാവാത്തതിനെ തുടര്‍ന്നാണ് തുടങ്ങാത്തതെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.