ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിന് ഗവര്‍ണറുടെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വിഷയമാക്കിയില്ളെന്ന് സൂചന.
രാഷ്ട്രപതിഭരണം കൊണ്ടുവന്നതിനെ ന്യായീകരിച്ച് കേന്ദ്രം കഴിഞ്ഞ നാലിന് ഉത്തരാഖണ്ഡ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച 59 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ഒരിടത്തുപോലും ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് പരാമര്‍ശമില്ല. ഒമ്പത് കോണ്‍ഗ്രസ് വിമതരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രീയം കലങ്ങിയത്. വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതിന് നിശ്ചയിച്ച തീയതിക്കുമുമ്പേ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.
അടിയന്തരമായി സമ്മേളിച്ച കേന്ദ്ര മന്ത്രിസഭയാണ് ഇതിനുള്ള ശിപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയത്. ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് മന്ത്രിസഭ തീരുമാനമെടുക്കുന്നതാണ് കീഴ്വഴക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.