ആദ്യ ദിനം ക്രിക്കറ്റും ബോളിവുഡുമായി രാജ ദമ്പതികള്‍

ന്യൂഡല്‍ഹി: ഞായറാഴ്ച ഇന്ത്യയിലത്തെിയ ബ്രിട്ടനിലെ വില്യം രാജകുമാരന്‍െറയും ഭാര്യ കേറ്റ് മിഡില്‍ടെണിന്‍െറയും ആദ്യദിനം ക്രിക്കറ്റിനും  ബോളിവുഡിനും അനുശോചനത്തിനുമായി  ചെലവഴിച്ചു. ഞായറാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലത്തെിയ ഇവര്‍ ആദ്യം 26/11 ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. താജ്മഹല്‍ പാലസ് ഹോട്ടലിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ഓര്‍മക്കുമുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു എന്ന് എഴുതി വില്യമിന്‍െറയും കാത്റൈനിന്‍െറയും ഒപ്പുവെച്ച റീത്ത് കാര്‍ഡ്  സമര്‍പ്പിക്കുകയും ചെയ്തു.

പിന്നീട് ബാനഗംഗയിലേക്കുള്ള വഴിയില്‍ ഇവരെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു. ഇന്ത്യന്‍ ഡിസൈനര്‍ അനിതാ ഡോന്‍ഗ്രേ രൂപകല്‍പന ചെയ്ത വസ്ത്രമായിരുന്നു കേറ്റ് ധരിച്ചിരുന്നത്. ഇതിനുശേഷം ഇവര്‍ മുംബൈയിലെ ഓവല്‍ മൈതാനിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ചു. തുടര്‍ന്ന് സചിന്‍ ടെണ്ടുല്‍കര്‍ക്കൊപ്പം ക്രിക്കറ്റും കളിച്ചു. ഓവല്‍ മൈതാനത്ത് സചിന്‍ എറിഞ്ഞ പന്ത് കേറ്റ് രാജകുമാരി നേരിട്ടു.
വൈകീട്ട് ഇരുവരും ബോളിവുഡ് താരങ്ങള്‍ താജ്മഹല്‍ പാലസ് ഹോട്ടലില്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുത്തു.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, മാധുരി ദീക്ഷിത്, ശ്രീരാം നേനെ, അര്‍ജുന്‍ കപുര്‍, സോനം കപുര്‍, അനില്‍ കപുര്‍, ജാക്വലൈന്‍ ഫെര്‍ണാണ്ടസ്, ആലിയാ ഭട്ട്, ക്രിക്കറ്റ്താരം സചിന്‍ ടെണ്ടുല്‍കര്‍, ഭാര്യ അഞ്ജലി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.