കെജ് രിവാൾ ജനങ്ങളെ വിഡ്ഢികളാക്കുന്നു; വാഹന നിയന്ത്രണം പരാജയം -ഷീല ദീക്ഷിത്ത്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന നിയന്ത്രണ പരിഷ്കാരം വിജയകരമല്ലെന്ന്  ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്ത്. കെജ് രിവാൾ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അവർ പറഞ്ഞു.

പദ്ധതി കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല. ഈ പദ്ധതി നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് പര്യാപ്തമായ ഗതാഗത സൗകര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ പകുതി ബസുകൾ കട്ടപ്പുറത്താണ്. അപ്പോൾ ജനങ്ങൾക്ക് എങ്ങനെ യാത്ര ചെയ്യാനാവുമെന്നും ദീക്ഷിത്ത് ചോദിച്ചു.

പദ്ധതി വലിയ വിജയമാണെന്ന തരത്തിൽ പരസ്യപ്രചാരണം നടത്തി ഇന്ത്യക്ക് പുറത്ത് വരെ മതിപ്പുണ്ടാക്കാനാണ് ശ്രമം. എന്നാൽ പദ്ധതി നടപ്പാക്കാനാവില്ലെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു.

അതേസമയം, വായു മലിനീകരണം കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട ഗതാഗത നിയന്ത്രണത്തിന്‍റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജനുവരി ഒന്നു മുതല്‍ പതിനഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണം വിജയമായതിന് പിന്നാലെയാണ് ഇന്ന് രണ്ടാംഘട്ടത്തിന് കെജ് രിവാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഈ മാസം 30 വരെയാണ് രണ്ടാംഘട്ട വാഹന നിയന്ത്രണം. ഇത്തവണ ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം കാര്യക്ഷമമാക്കാൻ സന്നദ്ധ പ്രവർത്തകർ ഉൾപ്പടെ ഏഴായിരത്തോളം ഉദ്യോഗസ്ഥരെ ഡൽഹി സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.