ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാല യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറയും വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്‍െറയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു. ഇരുവര്‍ക്കും നേരെ വധഭീഷണിയുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ബസില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെടുത്ത ബാഗില്‍നിന്ന് ലഭിച്ച കത്തിലാണ് കനയ്യയുടെയും ഉമറിന്‍െറയും തല വെട്ടുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ബാഗില്‍നിന്ന് ഒരു തോക്കും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണമാരംഭിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്കായി കത്ത് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
കഴിഞ്ഞ ദിവസം നാഗ്പുരില്‍ അംബേദ്കര്‍ അനുസ്മരണ ചടങ്ങിനത്തെിയ കനയ്യക്കുനേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു. കനയ്യ സഞ്ചരിച്ച കാറിനുനേരെ കല്ളെറിയുകയും ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ചടങ്ങ് നടന്ന ഹാളിലും ഇവര്‍ പ്രതിഷേധവുമായത്തെി. പ്രസംഗത്തിനിടെ മുദ്രാവാക്യം മുഴക്കുകയും കനയ്യക്കുനേരെ ഷൂവെറിയുകയും ചെയ്തു. ഷൂവെറിഞ്ഞ ഹരിറാം ഷിന്‍ഡേയെ പൊലീസ് അറസ്റ്റ്ചെയ്തു.
ഷൂവിന്‍െറ ബാക്കി കൂടി തനിക്കുനേരെ എറിയാനായിരുന്നു പ്രസംഗം തുടര്‍ന്ന കനയ്യയുടെ പ്രതികരണം. ആരെങ്കിലും തനിക്കുനേരെ ഷൂ എറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ടും എറിയണമെന്നും എങ്കില്‍ പാവപ്പെട്ട ആര്‍ക്കെങ്കിലും അത് ഉപകാരപ്രദമാവുമെന്നും കനയ്യ പറഞ്ഞു.
‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നവര്‍ ഭരണഘടനയെ തകര്‍ക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നു. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് രാജ്യത്തിന്‍െറ അഹിംസയിലും സത്യത്തിലും വിശ്വാസമുണ്ടാകണം. എന്നാല്‍, ഇവര്‍ വീണ്ടും വീണ്ടും ആക്രമണം നടത്തുകയാണ്. ബോംബുകൊണ്ടും തോക്കുകൊണ്ടും എന്തു വിപ്ളവമാണ് നടത്തുന്നതെന്നും ആളുകള്‍ക്കുമേല്‍ ഷൂവെറിഞ്ഞ് എന്തു രാജ്യസ്നേഹമാണ് പാലിക്കുന്നതെന്നും കനയ്യ പ്രസംഗത്തില്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.