വാഷിങ്ടണ്‍: അന്ധന്‍മാരുടെ രാജ്യത്തെ ഒറ്റക്കണ്ണന്‍ രാജാവിനെ പോലെയാണ് ഇന്ത്യന്‍ സാമ്പത്തികാവസ്ഥയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ലോക സാമ്പദ്ഘടന മാന്ദ്യത്തിലായിരിക്കുമ്പോള്‍ ഇന്ത്യയാണ് പ്രതീക്ഷയെന്ന് ഐ.എം.എഫ് അടക്കമുള്ള സംഘടനകള്‍ വിലയിരുത്തുന്നു. എന്നാല്‍ സംതൃപ്ത സാമ്പത്തികാവസ്ഥയിലേക്ക് നാം ഇനിയും എത്തിയിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്യം വെക്കുന്ന വളര്‍ച്ചാ നിരക്ക് നേടാന്‍ കഴിയുന്ന അവസ്ഥയിലാണ് ഇന്ത്യ ഇന്ന്. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിരത വലിയ അളവോളം നമുക്കുണ്ട്. എല്ലാ സാമ്പത്തിക പ്രതിസന്ധികളേയും തരണം ചെയ്യാന്‍ കഴിയുന്നില്ളെങ്കിലും ഒരളവോളം വരെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയോട് താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക പരിഷ്കരണത്തില്‍ ഇന്ത്യ പത്ത് വര്‍ഷം പിന്നിലാണെന്നും ആ വ്യത്യാസം ഇരു രാജ്യങ്ങളുടേയും സാമ്പത്തികാവസ്ഥയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഐ.എം.എഫ് മുന്‍ സാമ്പത്തിക മേധാവി കൂടിയായ രഘുറാം രാജന്‍ മാര്‍ക്കറ്റ് വാച്ച് എന്ന പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.