ന്യൂഡല്‍ഹി: ദേശദ്രോഹികളെ ഉന്മൂലനം ചെയ്യാനും സര്‍വകലാശാല ശുദ്ധീകരിക്കാനുമെന്ന പേരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ജെ.എന്‍.യു ഹോസ്റ്റല്‍ പരിസരത്ത് പൂജ നടത്തി. സംഘപരിവാര്‍ സംഘടനകളായ ഹിന്ദു ജാഗരണ്‍ അഭിയാന്‍െറയും ഹിന്ദു വിദ്യാര്‍ഥി സേനയുടെയും നേതൃത്വത്തിലാണ് രാം നവമി, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജ നടത്തിയത്.
കാമ്പസില്‍ ദുര്‍ഗാ മാതാവിനെ അപകീര്‍ത്തിപ്പെടുത്തിയതിന്‍െറയും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയതിന്‍െറയും പശ്ചാത്തലത്തിലാണ് രാം നവമി പൂജയും ഭഗവതി പൂജയും നടത്തിയതെന്ന് സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.മാന്‍ഡി ഹോസ്റ്റലില്‍ നടത്തിയ ചടങ്ങില്‍ 100 വിദ്യാര്‍ഥികള്‍ പങ്കെടുത്തതായാണ് ഇവർ അവകാശപ്പെട്ടത്. ഹിന്ദു മഹാസഭ നേതാവ് അജയ് ഗൗതം പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. അതേസമയം വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതപരമായ ചടങ്ങ് നടത്തിയതിനും മതപുരോഹിതന്‍മാരെ ക്ഷണിച്ചതിനുമെതിരെ മറ്റ് വിദ്യാര്‍ഥികള്‍ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.