തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കേന്ദ്രം

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങളുമായത്തെുന്നു. ഈയിടെ പാര്‍ലമെന്‍റ് പാസാക്കിയ റിയല്‍ എസ്റ്റേറ്റ് ആക്ട് പ്രകാരം ബ്രോഷറുകളിലെയും പരസ്യങ്ങളിലെയും വാഗ്ദാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ വില്‍പനക്കാരന്‍ പരാജയപ്പെട്ടാല്‍ പലിശ സഹിതം പണം തിരിച്ചുനല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് (ബി.എസ്.ഐ) ആക്ട് പ്രകാരം ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് (ഐ.എസ്) മുദ്ര ദുരുപയോഗം ചെയ്യലും ഇതിനനുസൃതമായ ഗുണനിലവാരം ഇല്ലാതിരിക്കുകയും ചെയ്താല്‍ തടവും കനത്ത പിഴയും ഉള്‍പ്പെടെയുള്ള ശക്തമായ ശിക്ഷയും നിഷ്കര്‍ഷിക്കുന്നു. ഉല്‍പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിനും അവകാശപ്പെടുന്ന ഗുണനിലവാരം ലഭ്യമാകാതിരിക്കുന്നതിനും നിര്‍മാതാവും പരസ്യങ്ങളിലെ അവതാരകരും ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നയാള്‍ക്ക് വരെ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയടക്കം ശിപാര്‍ശ ചെയ്യുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെയും  മോഹന വാഗ്ദാനങ്ങളിലൂടെയും ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഉപയോക്താവിന് തീരുമാനം എടുക്കുന്നതിന് വിവരാവകാശത്തെപ്പറ്റി നിര്‍ബന്ധമായും അറിവുണ്ടായിരിക്കണം. ഇതിന് ഇത്തരം സര്‍ക്കാര്‍ നിലപാടുകള്‍ അനിവാര്യമാണെന്നും ഉപഭോകൃത അവകാശ പ്രവര്‍ത്തകന്‍ ബിജോണ്‍ മിശ്ര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.