ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ ഇന്ന് 3.30ന് ഹരജിയില്‍ വാദം കേള്‍ക്കും.
ഇന്നലെ വാക്കാലാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈകോടതി റദ്ദാക്കിയത്. ഈ ഉത്തരവ് കൈയ്യില്‍ കിട്ടുന്നതിനു മുമ്പേയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു.
കൂറ് മാറ്റത്തത്തെുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ഹൈകോടതി വിലക്കിയ ഒമ്പത് വിമത എം.എല്‍.എമാരും വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ഇന്നലെ രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള ഹൈകോടതി വിധി വരുന്നതിനു തൊട്ടു മുന്‍പ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഏപ്രില്‍ 29ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു അടിയന്തര യോഗം.
അതേസമയം, സുപ്രീംകോടതിയില്‍ നിന്നും ചരിത്രപരമായ വിധിയുണ്ടാകുമെന്നും തങ്ങളുടെ എല്ലാ എം.എല്‍.എമാരും ഏപ്രില്‍ 29നായി കാത്തിരിക്കുകയാണെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍െറ ചുമതലയുള്ള അംബിക സോണി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.