കുട്ടികളെക്കൊണ്ട്  പുസ്തകം ചുമപ്പിക്കരുതെന്ന് സി.ബി.എസ്.ഇ


ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സ്കൂള്‍ബാഗ് ലളിതമാക്കാന്‍ സി.ബി.എസ്.ഇ നിര്‍ദേശം. മുതിര്‍ന്നവിദ്യാര്‍ഥികള്‍ വലിയ റഫറന്‍സ് പുസ്തകങ്ങള്‍ ചുമക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും രണ്ടാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ സ്കൂളില്‍തന്നെ സൂക്ഷിക്കാമെന്നുമാണ് പുതിയ നിര്‍ദേശം. നിരവധി ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇ തീരുമാനം.മുതിര്‍ന്നവിദ്യാര്‍ഥികള്‍ ടൈംടേബ്ള്‍ അനുസരിച്ചാണ് പുസ്തകങ്ങള്‍ കൊണ്ടുവരുന്നതെന്നും വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ ചുമക്കുന്നില്ളെന്നും അധ്യാപകര്‍ ഉറപ്പാക്കണം.സ്കൂള്‍ കരിക്കുലത്തില്‍ പ്രധാന വിഷയങ്ങളുടെ പഠനപ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഹോംവര്‍ക്കുകള്‍ ഭാരമാകുന്നുണ്ടോയെന്നത് പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ബാഗുകള്‍ സ്കൂളില്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കണം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.